കൊവിഡ്-19 മരണം ഒഴിവാക്കാൻ ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന 6 മാർഗങ്ങൾ

കൊവിഡ്- 19 ശക്തമായി തന്നെ വ്യാപകമാകുകയാണ്. മരണ നിരക്കും ഉയർന്നതോടെ ഓരോ രാജ്യങ്ങൾക്കുമായി ചില നിർേദശങ്ങൾ നൽകുകയാണ് ലോകാരോഗ്യ സംഘടന. മരണങ്ങൾ നിയന്ത്രിക്കാനുള്ള ആറ് നിർദേശങ്ങളാണ് ലോകാരോഗ്യ സംഘടന നൽകുന്നത്.

കാൽ ലക്ഷത്തോളം ആളുകളാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. അഞ്ചു ലക്ഷത്തോളം ആളുകൾ രോഗബാധിതരുമാണ്. ഈ അവസരത്തിലാണ് ലോകാരോഗ്യ സംഘടന നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തിടത്തോളം അതിനെ ഉന്മൂലനം ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് വ്യാപനം കുറയ്ക്കാൻ ലോക്ക് ഡൗൺ പോലെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മാത്രമേ സാധിക്കു. സ്‌കൂളുകൾ, പൊതു സ്ഥാപനങ്ങൾ തുങ്ങി എല്ലാം നിർത്തലാക്കി വേദികളിൽ സാമൂഹിക അകലം പാലിച്ച് കഴിയേണ്ടതാണ്. ഡയറക്ടർ ജനറൽ പറയുന്നു.

ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ആറ് മാർഗങ്ങൾ ഇതൊക്കെയാണ്..

*പൊതുജനാരോഗ്യ സംവിധാനത്തെ വികസിപ്പിക്കുക, പരിശീലിപ്പിക്കുക, വിന്യസിക്കുക.


*എല്ലാ സംശയാസ്പദമായ കേസുകളേയും കണ്ടെത്തുന്നതിനുള്ള സംവിധാനം ഒരുക്കുക.


*പരിശോധന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.


*രോഗികള്‍ക്ക് ചികിത്സ നല്‍കാനും ഐസോലേറ്റ് നല്‍കാനുമുള്ള പ്രധാന സൗകര്യങ്ങള്‍ കണ്ടെത്തുക.


*രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ഒരു വ്യക്തമായ പ്ലാന്‍ തയ്യാറാക്കുക


*കോവിഡ്-19-നെ അടിച്ചമര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ റീഫോക്കസ് ചെയ്യുക.