സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്- 13 പേർക്ക് ഭേദമായി

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ കണ്ണൂർ സ്വദേശികളും കൊല്ലം, തിരുവനന്തപുരം സ്വദേശികളായ ഓരോരുത്തരും മലപ്പുറം സ്വദേശികളായ രണ്ടുപേരുമാണ് രോഗ ബാധിതർ. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. വിദേശത്ത് നിന്ന് വന്ന ഒരാക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

13 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. എറണാകുളത്ത് ആറു പേരുടെയും കണ്ണൂർ സ്വദേശികളായ മൂന്നുപേരുടെയും ഇടുക്കിയിലും മലപ്പുറത്തും രണ്ടുപേർ വീതവുമാണ് രോഗം ഭേദമായത്.

സംസ്ഥാനത്ത് ഇതുവരെ 357 പേര്‍ക്കാണ് അസുഖം ബാധിച്ചത്. 258 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.