സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 8 പേർക്കും, ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് 2 പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചു.

ഇപ്പോൾ സംസ്ഥാനത്ത് 286 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളത് 256 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേർ നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നവരാണ്. ഒരാൾ ഗുജറാത്തിൽ നിന്നും എത്തിയതാണ്. ഇതുവരെ നെഗറ്റീവ് ആയത് 28 പേർക്കാണ്.

തിരുവനന്തപുരത്തും മലപ്പുറത്തും ഇന്ന് ഓരോരുത്തരുടെ റിസൾട്ട് നെഗറ്റിവ് ആയി. രോഗം ഭേദമായവരിൽ 4 വിദേശികളുമുണ്ട്. ഇന്ന് പ്രധാനമന്ത്രിയുമായി വീഡിയോ കോൺഫറൻസിൽ സംസാരിച്ചിരുന്നതായും കേരളത്തിൽ നിന്നും ലോകത്തിന്റെ പലഭാഗങ്ങളിൽ ഉള്ള മലയാളികളുടെ കാര്യത്തിൽ സുരക്ഷാ ഉറപ്പുവരുത്താൻ കേന്ദ്രം ഇടപെടണമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.