കേരളത്തിൽ ഇന്ന് 9 പേർക്ക് കൊവിഡ്

കേരളത്തിൽ ഇന്ന് ഒൻപതുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ കാസർകോട് സ്വദേശികളാണ്. കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരും കണ്ണൂർ ജില്ലയിൽ രണ്ടുപേരുമാണ് രോഗബാധിതർ.

വിദേശത്തുനിന്നും വന്ന നാലുപേരും നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേരും ഇന്ന് രോഗം ബാധിച്ചവരിൽ ഉണ്ട്. ബാക്കി മൂന്നുപേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ആണ്.

സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര്‍ ചികിത്സയിലാണ്. ഇന്ന് 12 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.