‘മൗനം സ്വരമായി…’ ലോക്ക് ഡൗണ്‍ കാലത്ത് മലയാളികളുടെ ഇഷ്ടഗാനവുമായി അഹാന കൃഷ്ണകുമാര്‍: വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാര്‍. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

അഭിനയത്തിനു പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം അഹാന മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും അഹാനയുടെ ഒരു പാട്ട് വീഡിയോ ആണ്. താരത്തിന്റെ മനോഹരമായ ആലാപനത്തെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്. അതേസമയം കൊവിഡ് 19 നെ ചെറുക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വീട്ടില്‍ത്തന്നെയാണ് അഹാനയും.

മലയാളികള്‍ എക്കാലത്തും ഹൃദയത്തിലേറ്റുന്ന മൗനം സ്വരമായി…. എന്നു തുടങ്ങുന്ന സുന്ദര ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. 1992-ല്‍ തിയേറ്ററുകളിലെത്തിയ ആയിഷ്‌കാലം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്റേതാണ് ഗാനത്തിലെ വരികള്‍. ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

View this post on Instagram

Mounam Swaramaai … 🖤

A post shared by Ahaana Krishna (@ahaana_krishna) on