‘അന്ന് പുച്ഛിച്ചവര്‍ക്ക് മുന്നില്‍ എന്റെ മക്കള്‍ വിജയിച്ചുനില്‍ക്കുകയാണ്; അഭിമാനം മാത്രമെന്ന് സിന്ധു കൃഷ്ണ

December 10, 2023

സാമൂഹിക മാധ്യമത്തില്‍ ഏറെ ആരാധക പിന്തുണയാണ് നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിനുള്ളത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും യുട്യൂബ് ചാനലില്‍ പങ്കുവയ്ക്കാറുണ്ട്. ( Sindhu Krishna says my daughters are my pride )

സിന്ധു കൃഷ്ണയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കുന്നതില്‍ മുന്നിലുള്ളത്. മക്കളെ പോലെ സിന്ധുവിനും നിരവധി ആരാധകരാണുള്ളത്. ഇപ്പോള്‍ സിന്ധു നല്‍കിയ അഭിമുഖത്തിലെ വാ്ക്കുകളാണ് വൈറലാകുന്നത്. മക്കളില്‍ അഭിമാനം തോന്നുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് അവര്‍ എല്ലാവരും തന്നെ ഇന്ന് ഇന്‍ഡിപെന്‍ഡന്റ് ആയി നില്‍ക്കുന്നു എന്നതായിരുന്നു സിന്ധുവിന്റെ മറുപടി. ഞങ്ങള്‍ക്ക് നാല് പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘ആദ്യ പെണ്‍കുട്ടി ജനിച്ചപ്പോള്‍ കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. എ്ന്നാല്‍ രണ്ടാമത്തെയാള്‍ ജനിച്ചപ്പോള്‍ ചില താടിയില്‍ കൈ വയ്ക്കാന്‍ തുടങ്ങി. മൂന്നാമതും ഈ സിന്ധുവിനും കൃഷ്ണ കുമാറിനും വേറെ പണിയില്ലേ എന്നുവരെ ചോദിക്കാന്‍ തുടങ്ങിയിരുന്നു. ഇത്രയും പെണ്‍മക്കളുമായി ഇവര്‍ എന്തുചെയ്യുമെന്നായിരുന്നു പ്രതികരണം. എ്ന്നാല്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് മുന്നില്‍ എന്റെ മക്കള്‍ വിജയിച്ചു നില്‍ക്കുകയാണ്.

Read Also : ഫിലോമിനയുടെ കിടിലന്‍ ഡയലോഗുമായി വിന്‍സി; സ്ത്രീധനത്തിനെതിരായ വീഡിയോക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇന്ന് ഞാന്‍ നല്ല രീതിയില്‍ ജീവിക്കുന്നതിന് നന്ദി പറയേണ്ടത് എന്റെ മക്കളോടാണ്. അവരാണ് മുന്നോട്ട് പോകാന്‍ എനിക്ക് പ്രചോദനമാകുന്നത്. എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭമാനമാണ് എന്നായിരുന്നു സിന്ധു പ്രതികരിച്ചത്.

Story highlights : Sindhu Krishna says my daughters are my pride