ഫിലോമിനയുടെ കിടിലന്‍ ഡയലോഗുമായി വിന്‍സി; സ്ത്രീധനത്തിനെതിരായ വീഡിയോക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

December 10, 2023

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലെ പ്രകടനത്തിലുടെ ശ്രദ്ധയാകര്‍ഷിച്ച താരത്തിന്റെ അഭിനയവ് മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ വിന്‍സി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ സ്ത്രീധനത്തിനെതിരെ വിന്‍സി പങ്കുവച്ച ട്രോള്‍ വീഡിയോയാണ് വീണ്ടും കയ്യടി നേടുന്നത്. ( Vincy Aloshious protest against dowry )

സുരാജ് വെഞ്ഞാറമൂട്, ദിലീപ്, ഫിലോമിന എന്നിവരുടെ രസകരമായ സിനിമ ഡയലോഗുകള്‍ കോര്‍ത്തിണക്കിയാണ് വിന്‍സി സ്ത്രീധനത്തിനെതിരെ പ്രതിഷേധിച്ചിരുന്നത്. ഡയലോഗുകള്‍ എല്ലാം സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ്. അവയെല്ലാം തന്മയത്തോടെ അഭിനയിച്ച് കാണിക്കുകയാണ് വിന്‍സി.

സ്ത്രീധനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നിറയുന്ന സാഹചര്യത്തിലാണ് വിന്‍സി വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Read Also : പ്രായം 105, സാക്ഷരത പരീക്ഷ എഴുതി നാട്ടുകാരുടെ സ്വന്തം ‘അച്ചാമ്മ’

‘ഹായ് പെണ്‍കുട്ടികളെ, നിങ്ങളോട് ആരെങ്കിലും സ്ത്രീധനം ആവശ്യപ്പെടുകയാണെങ്കില്‍ ‘ആരാടാ നാറി നീ???’ എന്ന് ചോദിക്കൂ.. സ്ത്രീധനം ഒരു പ്രധാന പ്രശ്‌നമായിരുന്ന സമയത്ത് 2021 ജൂണ്‍ 30-ന് ഞാന്‍ ചെയ്ത വീഡിയോ ആണിത്. ഇത് വീണ്ടും ഷെയര്‍ ചെയ്യുകയാണ്’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിന്‍സി അലോഷ്യസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വീഡിയോയുടെ താഴെ പ്രശംസയുമായി രംഗത്ത് എത്തിയത്.

ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിന്‍സിക്ക് കിട്ടിയത്. സസ്‌പെന്‍സ് ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രധാന വേഷത്തിലായിരുന്നു നടി അഭിനയിച്ചത്.

Story highlights : Vincy Aloshious protest against dowry