ഏപ്രില്‍ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

ഏപ്രില്‍ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. രാജ്യത്ത് ലേക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 ന് ശേഷമുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥനാത്തിലായിരിക്കും സര്‍വ്വീസ് പുനഃരാരംഭിക്കുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യ തീരുമാനമെടുക്കൂ.

Read more: പച്ചക്കറിക്കായത്തട്ടില്‍ പാടി ട്രംപ്, ചിങ്കാരക്കിന്നാരം ചിരിച്ചുകൊഞ്ചുന്ന പാട്ടുമായി ഒബാമ, പിന്നെ മോദിയും: രസികന്‍ ട്രോളില്‍ ചിരിച്ച് സൈബര്‍ലോകം

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ എല്ലാ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഏപ്രില്‍ 14 ന് ശേഷം ഏത് തീയതിയിലേയ്ക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇനത്യ ഏപ്രില്‍ 30 വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിയത്.