കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 1.25 കോടി സംഭാവന നൽകി നടൻ അജിത്ത്

കൊവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സിനിമ താരങ്ങൾ നൽകുന്ന പങ്കാളിത്തം ചെറുതല്ല. സാമൂഹിക അവബോധം നൽകുന്നതിന് പുറമെ സാമ്പത്തികമായും താരങ്ങൾ സഹായിക്കുന്നുണ്ട്.

ഇപ്പോൾ നടൻ അജിത്ത്, ദുരിതാശ്വാസ ഫണ്ടിലേക്ക് 1.25 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. വൈകി രോഗബാധ സ്ഥിരീകരിച്ച തമിഴ്‌നാട്ടിൽ ശക്തമായാണ് കൊവിഡ് വ്യാപിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 50 ലക്ഷവും ഫെഫ്‍സിയുടെ കീഴിലുള്ള ദിവസവേതനക്കാരായ ജീവനക്കാർക്ക് 25 ലക്ഷവും വീതമാണ് അജിത്ത് നൽകിയത്.

നിലവിൽ സൂര്യയും കാർത്തിയും ഫെഫ്‌സിക്ക് തുക കൈമാറിയിട്ടുണ്ട്. നായികമാരിൽ ഐശ്വര്യ രാജേഷും നയൻതാരയുമാണ് സംഭാവന നൽകിയിരിക്കുന്നത്.