വയനാടൻ ചേലിൽ അനുസിത്താര- ആരാധക ഹൃദയം കീഴടക്കി ചിത്രങ്ങൾ

മലയാളികളുടെ പ്രിയ നായികയാണ് അനുസിത്താര. നീണ്ട മുടിയും നാടൻ സൗന്ദര്യവുമായി മലയാളികളുടെ സൗന്ദര്യ സങ്കൽപ്പത്തിന് ഇണങ്ങിയ നടിയായാണ് അനുസിത്താര കടന്നു വന്നത്. സിനിമയും നൃത്തവുമായി സജീവമാകുകയാണ് നടി. ലോക്ക് ഡൗൺ ദിനങ്ങളിൽ വയനാട്ടിൽ ഭർത്താവിന്റെ വീടിനോട് ചേർന്ന് നിർമിച്ച പുതിയ വീട്ടിൽ ഫോട്ടോഷൂട്ട് തിരക്കുകളിലാണ് നടി.

സാരിയാണ് അനുസിത്താരയുടെ ഇഷ്ടവേഷം. പതിവ് പോലെ പുതിയ ഫോട്ടോഷൂട്ടിലും സാരിയിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഓഫ് വൈറ്റ് സാരിയിൽ റോയൽ ബ്ലൂ ബോർഡറുള്ള കോട്ടൺ സാരിയാണ് അനുസിത്താര ഉടുത്തിരിക്കുന്നത്.

View this post on Instagram

#galaxyfold #click

A post shared by Anu Sithara (@anu_sithara) on

വയനാടിന്റെ ഗ്രാമഭംഗി നിറഞ്ഞ ചിത്രങ്ങളാണ് അനുസിത്താര പങ്കുവെച്ചിരിക്കുന്നത്. ശാലീനതയുമായി സിനിമയിൽ സജീവമായ അനുസിത്താര വിദേശയാത്രയ്ക്ക് ശേഷം വീട്ടിൽ തന്നെ കഴിയുകയാണ് കൊവിഡ് കാലത്ത്. കൊറോണ വൈറസ് വ്യാപനത്തിന് എതിരെ ബോധവൽക്കരണ വീഡിയോയും നടി പങ്കുവെച്ചിരുന്നു.