പുത്തൻ ലുക്കിൽ അനു സിതാര- ശ്രദ്ധനേടി ചിത്രം

October 2, 2022

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനു സിതാര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വീഡിയോകളിലൂടെയും വയനാടൻ വിശേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനു സിതാര ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനുസിത്താര സിനിമയിൽ സജീവമായത്.

ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോഴാണ് അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി.

read More: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

അതേസമയം, മലയാളത്തിൽ അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- anusithara latest look