ജഗദീഷിന്റെ ഹിറ്റ് ഡയലോഗിന് അനുകരണമൊരുക്കി അനു സിത്താര- വിഡിയോ

May 26, 2022

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച കലാകാരിയാണ് അനു സിത്താര. ലോക്ക് ഡൗൺ ദിനങ്ങളിൽ നൃത്ത വീഡിയോകളിലൂടെയും വയനാടൻ വിശേഷങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനുസിത്താര ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് നടി ഏറ്റവും അവസാനമായി അഭിനയിച്ചത്. മികച്ച അഭിപ്രായം നേടുകയാണ് ചിത്രം. ഇതിനിടയിൽ രസകരമായ ഒരു അനുകരണ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി.

ജഗദീഷ്- സിദ്ദിഖ് കൂട്ടുകെട്ടിൽ പിറന്ന രസകരമായ ഒരു രംഗമാണ് അനു സിത്താര അനുകരിക്കുന്നത്. ജഗദീഷിന്റെ ഡയലോഗുകളാണ് നടി അവതരിപ്പിക്കുന്നത്. രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനു സിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമായത്.

Read Also: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരൻ നേപ്പാളിൽ; ഉയരം 2 അടി 4.9 ഇഞ്ച്

‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ശുഭരാത്രി’, ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 

Story highlights- anusithara’s funny reels