‘മഴ, കാറ്റ്, പിന്നെ ഞാനും’; ശ്രദ്ധ നേടി സയനോരയുടെ ‘റെയ്ൻ ഡാൻസ്’

January 12, 2024

മലയാള പിന്നണി ഗായക രംഗത്ത് ഏറെ വ്യത്യസ്തമായ ശബ്ദവമായി കടന്നു വന്ന ഗായികയാണ് സയനോര ഫിലിപ്. ഒന്നിന് പുറകെ ഒന്നായി സയനോരയുടെ ഗാനങ്ങൾ ഹിറ്റ് ആകുമ്പോഴും ആളുകൾ പുകഴ്ത്തിയത് പ്രത്യേകതകൾ ഏറെയുള്ള ശബ്ദത്തെ തന്നെ. സോഷ്യൽ മീഡിയയിലും സജീവമായ താരം വാർത്തകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സയനോര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച നൃത്ത വിഡിയോയായാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. (Sayanora Philip shares her dance video in rain)

ഫോർട്ട് കൊച്ചിയിലെ ആളൊഴിഞ്ഞ റോഡിൽ രാത്രി മഴയത്ത് നൃത്തം ചെയ്യുന്ന സയനോരയുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ഞ നിറത്തിൽ സ്ലീവ്‌ലെസ് ഫ്രോക്ക് ധരിച്ച് ഒരു പൂമ്പാറ്റയെ പോലെ ചുവട് വയ്ക്കുന്ന ഗായികയെ വിഡിയോയിൽ കാണാം. ‘ഫോർട്ട് കൊച്ചി, ചാറ്റൽ മഴ, സ്വപ്നതുല്യമായ കാറ്റ്, പിന്നെ ഞാനും’ എന്ന കുറിപ്പോടെയാണ് സയനോര വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: മകളുടെ വിവാഹവേദിയിൽ നിറകണ്ണോടെ ആമിർ ഖാൻ- വിഡിയോ

ഷഫ്‌ന, റിമി ടോമി, ശില്പ ബാല, ഹരിത ബാലകൃഷ്ണൻ എന്നീ താരങ്ങളടക്കം നിരവധി പേരാണ് കമെന്റിൽ പ്രതികരണങ്ങൾ അറിയിച്ചത്. ഗായിക എന്നതിലുപതി ഡബ്ബിങ്ങ് രംഗത്തും സയനോര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും നേരിട്ട വെല്ലുവിളികളെ കുറച്ചും സയനോര തുറന്നു പറഞ്ഞിട്ടുണ്ട്.

Story highlights: Sayanora Philip shares her dance video in rain