കുഞ്ഞുമനസിൽ കളങ്കമില്ല; അപമാനത്തിന്റെ നിമിഷങ്ങളെ അഭിമാനത്തിന്റേതാക്കി കുരുന്നുകൾ..!

February 18, 2024

‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്ന് കേട്ടിട്ടില്ലേ? ഒരു നല്ല സുഹൃത്തുണ്ട് ഉണ്ടാകുമ്പോഴാണ് നമുക്ക് സ്വയം മനസിലാക്കാൻ കഴിയുക എന്നതാണ് ഈ ചൊല്ലുകൊണ്ട് അർഥമാക്കുന്നത്. സൗഹൃദത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞു മനസിൽ കളങ്കമില്ലെന്ന് ഓർമിപ്പിക്കുക കൂടിയാണ് ഈ ചെറിയ വീഡിയോ. ( Boy’s trouser goes off on stage friend comes to resuce )

വേദിയിൽ കുട്ടികളുടെ ഡാൻസ് പരിപാടി പുരോ​ഗമിക്കുകയാണ്. പാട്ടിനൊത്ത് ആടിയും പാടിയും ഡാൻസ് നടക്കുന്നതിനിടയിൽ ഒരു കുട്ടിയുടെ ട്രൗസർ അഴിഞ്ഞു പോകുകയാണ്. ഇതോടെ അവൻ നൃത്തത്തിനിടെ പരിഭ്രാന്തനാകുന്നതും കരഞ്ഞു കൊണ്ട് ട്രൗസർ തിരിച്ചിടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പെട്ടന്ന് തന്നെ കൂടെ ഡാൻസ് ചെയ്തിരുന്ന ഒരു കുട്ടി അവനടുത്തേക്ക് വന്ന്, അവന്റെ ട്രൗസർ നേരെയാക്കാൻ സഹായിക്കുന്നതും വീഡിയോയിലുണ്ട്.

ഒരു പക്ഷെ ആ കുഞ്ഞുമനസിനെ തളർത്തിക്കളയുന്ന ഒരു സംഭവമാകുമായിരുന്നു. എന്നാൽ തന്റെ സുഹൃത്തിനൊരു വിഷമകരമായ കാര്യം ഉണ്ടായതോടെ സമയോ​ചിതമായി ഇടപെട്ട ആ കൂട്ടുകാരനെ അഭിനന്ദിക്കുകയാണ് എല്ലാവരും. സ്വന്തം ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം നേരിട്ടവും പ്രതികരണവുമായി എത്തിയിട്ടുണ്ട്. തനിക്ക് ഇങ്ങനെ സംഭവിച്ച്, തന്റെ മാനം പോയപ്പോൾ, സഹായിക്കാൻ ഇങ്ങനെയൊരു സുഹൃത്ത് ഇല്ലാതെ പോയി എന്ന് അവർ സങ്കടപ്പെടുന്നു.

Read Also : ‘കണ്ണായി ഞാനുണ്ട് കണ്മണി’; സ്ക്വിഡിന് വഴികാട്ടിയായി ഇനിയെന്നും പെൻഗ്വിൻ!

കേരളത്തിൽ ഉണ്ടായ സമാനമായ ഒരു സംഭവത്തെയും ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ ഓർക്കുന്നവരുണ്ട്. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനിട സ്റ്റേജിൽ കുഴഞ്ഞു വീണ കൂട്ടുകാരിയെ ശ്രദ്ധിക്കാതെ ഒപ്പന തുടർന്ന വിദ്യാർഥിനികൾ ഇത് കണ്ടുപഠിക്കണം എന്നും ചിലർ പറയുന്നുണ്ട്.

Story highlights : Boy’s trouser goes off on stage friend comes to resuce