വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു; മമ്മൂട്ടിയെ നേരിൽകണ്ട് അമ്മാളു അമ്മ..!

March 9, 2024

മലയാള സിനിമയുടെ എല്ലാമെല്ലാമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാതൊരുവിധ ഉപകാരവും ചെയ്തുകൊടുത്തില്ലെങ്കിലും തന്റെ സിനിമകള്‍ കാണുകയും അത് ആഘോഷമാക്കുകയും ചെയ്യുന്ന ഒരുപാട് ആരാധകരുണ്ട്. അവരുടെയെല്ലാം സ്നേഹം ലഭിക്കുക എന്നത് വലിയ ഭാഗ്യമാണെന്ന് ഒരിക്കല്‍ ആരാധകരെ കുറിച്ച് മമ്മൂട്ടി പഞ്ഞ വാക്കുകളാണിത്. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം ആരാധകരെ കാണാന്‍ മമ്മുട്ടി ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഇഷ്ട താരത്തെ കാണാനുള്ള ആഗ്രഹം വര്‍ഷങ്ങളോളം മനസില്‍ സൂക്ഷിച്ച ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ( Mammooty meet his fan aged Ammalu Amma )

പറവൂര്‍ സ്വദേശിയായ അമ്മാളു അമ്മയ്ക്കാണ്, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ടതാരത്തെ കാണാന്‍ അവസരം ലഭിച്ചത്. അമ്മാളു അമ്മയ്ക്ക് തന്നെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില സുഹൃത്തുക്കള്‍ വഴിയുമാണ് മമ്മൂട്ടി അറിഞ്ഞത്. ഇതോടെയാണ്, പുതിയ ചിത്രമായ ‘ടര്‍ബോ’ ലൊക്കേഷനില്‍ അമ്മാളു അമ്മയെ കാണാന്‍ മമ്മൂട്ടി സമയം കണ്ടെത്തിയത്.

നടി സീമ ജി. നായരും, രമേഷ് പിഷാരടിയും ചേര്‍ന്നാണ് ലൊക്കേഷനിലെക്ക് എത്തിയ അമ്മാളു അമ്മയെ മമ്മൂട്ടിയുടെ അടുത്തേക്ക് എത്തിച്ചത്. അമ്മാളു അമ്മയെ ചേര്‍ത്ത് പിടിച്ച് കുശലം അന്വേഷിക്കുന്ന മമ്മൂക്കയേയും വീഡിയോയില്‍ കാണാം. കാലങ്ങളോളം താന്‍ കരുതിവച്ച മമ്മൂട്ടിയുടെ ചിത്രങ്ങളും അമ്മാളു അമ്മ, മമ്മൂട്ടിയ്ക്ക് നല്‍കി.

വനിത ദിനത്തില്‍, നടന്‍ രമേഷ് പിഷാരടിയാണ് ഈ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ‘പറവൂരില്‍ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും, ചില സുഹൃത്തുക്കള്‍ വഴിയും അറിഞ്ഞിരുന്നു. നമ്മുടെ മമ്മുക്കയെ നേരില്‍ ഒന്ന് കാണണം… സീമ ചേച്ചി ആണ് ഈ വിഷയം വീണ്ടും നിര്‍ബന്ധപൂര്‍വം അറിയിച്ചത്. സമൂഹത്തിനു തന്നാല്‍ കഴിയുന്ന നന്മകള്‍ ചെയുന്ന ആളാണ് സീമ ചേച്ചി.

Read Also : 2011-ൽ ജപ്പാനിലെ സുനാമിക്ക് ശേഷം കാണാതായ ഭാര്യയുടെ മൃതദേഹം തേടി എല്ലാ ആഴ്ചയും ആഴക്കടലിലേക്ക് പോകുന്ന ഭർത്താവ്!

അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേല്‍ ആത്മാര്‍ത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം, അത് സംഭവിച്ചു. കയ്യില്‍ ഒരു കവറില്‍ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല..’ വീഡിയോയ്‌ക്കൊപ്പം രമേഷ് പിഷാരടി കുറിച്ചു.

Story highlights : Mammooty meet his fan aged Ammalu Amma