പോസ്റ്റുകൾ ഇനി പ്രൈവറ്റ് ആക്കാമോ? ഇൻസ്റ്റഗ്രാമിൽ ‘ഫ്ലിപ്പ്സൈഡ്’ ഫീച്ചർ ഒരുങ്ങുന്നു!

February 3, 2024

ഇന്ന് ലോകവ്യാപകമായി കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. സാധാരണക്കാർ തുടങ്ങി സെലിബ്രിറ്റികളും, രാഷ്ട്രീയ നേതാക്കളും എല്ലാം ഇന്ന് പ്രധാനപ്പെട്ട വിവരങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കാൻ തെരഞ്ഞെടുക്കുന്ന മാധ്യമവും ഇൻസ്റ്റഗ്രാം തന്നെയാണ്. ഇത്തരത്തിൽ ജനപ്രിയമായ ഇൻസ്റ്റഗ്രാം ഇതാ, ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. (Instagram to introduce Flipside feature)

പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ ആരൊക്കെ കാണണം, കാണാൻ പാടില്ല എന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഇനിമുതൽ വാട്സാപ്പിന് സമാനമായി ഇൻസ്റ്റഗ്രാമിലും പോസ്റ്റുകൾ പ്രൈവറ്റാക്കാം. തെരഞ്ഞെടുത്ത അടുത്ത സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ മാത്രം കാണാനാകുന്ന രീതിയിൽ പോസ്റ്റുകൾ പ്രൈവറ്റ് ആക്കാൻ കഴിയുന്ന ഈ ഫീച്ചറിന് ‘ഫ്ലിപ്പ്സൈഡ്’ എന്നാണ് കമ്പനി നൽകിയിരുന്ന പേര്.

Read also: ബിഗ് ഫയലുകൾ ട്രാൻസ്ഫർ ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

നിലവിൽ പരിമിതമായ ആളുകൾക്ക് മാത്രം ഉപയോഗിക്കാവുന്ന തരത്തിലാണ് ഫീച്ചർ രൂപകല്പന ചെയ്തിട്ടുള്ളത്. ഭാവിയിൽ എല്ലാ ആളുകൾക്കും ഉപയോഗിക്കാവുന്ന രീതിയിലേക്ക് ഫീച്ചർ മാറും. എന്നാൽ ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി വ്യക്തത വരുത്തിയിട്ടില്ല. നിലവിൽ ഫീച്ചർ തെരഞ്ഞെടുക്കപ്പെട്ട അക്കൗണ്ടുകളിൽ പരീക്ഷിച്ച് വരികയാണ്.

പ്രൈവറ്റ് പോസ്റ്റുകൾക്കായി പ്രത്യേകമായ ഒരിടം അനുവദിക്കുന്നു എന്നതാണ് ഫ്ലിപ്പ്സൈഡിന്റെ പ്രത്യേകത. സ്റ്റോറികൾക്കായി നിലവിൽ ‘ക്ലോസ് ഫ്രണ്ട്‌സ്’ ഫീച്ചർ ലഭ്യമാണ്. ഫ്ലിപ്പ്സൈഡും സമാനമായ സേവനങ്ങൾ ആകും ഒരുക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ ഫീച്ചർ ലഭ്യമാകുമെന്ന അഭ്യൂഹങ്ങളും ഉണ്ട്.

Story highlights: Instagram to introduce Flipside feature