കണ്ണ് നിറച്ച കരുതൽ- ശ്രദ്ധേയമായി കേരള പോലീസിന്റെ വീഡിയോ

കൊവിഡ് പ്രതിരോധത്തിൽ സജീവമായി പ്രവർത്തിക്കുകയാണ് കേരള പോലീസ്. കൊവിഡ് ചികിത്സയിൽ സജീവമായി ആരോഗ്യപ്രവർത്തകരും നാടിന് കാവലും കരുതലുമൊരുക്കി പോലീസും ഉണ്ട്.

കൊറോണ കാലത്ത് ധാരാളം ബോധവൽക്കരണ വീഡിയോകൾ കേരള പോലീസ് ഒരുക്കിയിരുന്നു. ഇപ്പോൾ കണ്ണുനിറച്ചൊരു പ്രമേയം പങ്കുവയ്ക്കുകയാണ് കേരള പോലീസ്.

സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളുമാണ് പോലീസ് പുതിയ ബോധവൽക്കരണ വീഡിയോയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.