‘സുരേഷ് ഗോപി നിരന്തരം വിളിച്ച് കാര്യങ്ങൾ ചോദിക്കുന്നുണ്ട്’- ബ്ലെസ്സി

ആടുജീവിതം ഷൂട്ടിങ്ങിനായി പോയ ജോർദാനിൽ കുടുങ്ങിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി, പൃഥ്വിരാജ് എന്നിവർ അടങ്ങിയ അണിയറപ്രവർത്തകർ. ഇന്ത്യയിൽ ലോക്ക് ഡൗൺ ആയതുകൊണ്ട് തിരികെവരാൻ മാർഗ്ഗമില്ലാതെയിരിക്കുകയാണ് ഇവർ. തിരിച്ചുവരാനുള്ള ആവശ്യം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് വരാനുള്ള സാഹചര്യമില്ലെന്നും വിസ നീട്ടിനൽകുമെന്നുമാണ് കേരളം സർക്കാർ അറിയിച്ചത്.

ഇപ്പോൾ സിനിമ രംഗത്ത് നിന്നും നിരന്തരം വിളിച്ച് ക്ഷേമം അന്വേഷിക്കുന്ന സുരേഷ്‌ഗോപിയെ കുറിച്ച് പറയുകയാണ് ബ്ലെസ്സി. സുരേഷ് ഗോപി വിളിച്ചു എന്നും ആവശ്യമുള്ളത് എല്ലാം അദ്ദേഹം ചെയ്തു തരുന്നുണ്ട് എന്നും ബ്ലെസ്സി പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും താൻ ഫോണിൽ സംസാരിച്ചു എന്നും സുരേഷ് ഗോപിയോടൊപ്പം ചേർന്ന് അവരെല്ലാം ജോർദാനിൽ ഉള്ള ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കത്തിലാണ് എന്നും ബ്ലെസ്സി പറയുന്നു.

അതേസമയം താമസത്തിനും ഭക്ഷണത്തിനും ഏപ്രില്‍ 10 വരെ ബുദ്ധിമുട്ടില്ലയെന്നും രാജ്യാന്തര വിമാനസര്‍വീസ് പുനരാരംഭിക്കും വരെ മരുഭൂമിയില്‍ കഴിയുക സാഹസമാണെന്നും എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് ഇനി രക്ഷയെന്നും ബ്ലെസി പറയുന്നു.