‘മുഖമേതായാലും മാസ്ക് മുഖ്യം’- കൊവിഡ് പ്രതിരോധ കാമ്പയിനുമായി താരങ്ങൾ

ലോക്ക് ഡൗൺ 19 ദിവസങ്ങളിലേക്ക് കൂടി നീട്ടിയതോടെ കൂടുതൽ കരുതലുകൾ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ആവശ്യമുണ്ട്. ആഘോഷങ്ങൾക്കും അപ്പുറം കരുതലോടെയിരിക്കേണ്ട സമയമാണിത്. സർക്കാർ പിന്തുണയ്‌ക്കൊപ്പം ബോധവൽക്കരണവുമായി സിനിമ താരങ്ങളും സജീവമാണ്. ഇപ്പോൾ മാസ്ക് അണിയുന്നതിന്റെ പ്രാധാന്യം ഒരു കാമ്പയിൻ പോലെ അവതരിപ്പിക്കുകയാണ് താരങ്ങൾ.

മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകവുമായി മഞ്ജു വാര്യർ, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

View this post on Instagram

#staysafe #breakthechain

A post shared by Tovino Thomas (@tovinothomas) on

കൊവിഡ് പോരാട്ടം കേരളത്തിൽ ഫലപ്രദമാണെങ്കിലും ജാഗ്രതയോടെ തുടരണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. പുറത്ത് പോകുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സർക്കാർ നിർദേശവും ഉണ്ട്.

View this post on Instagram

#breakthechain #stayhome

A post shared by Asif Ali (@asifali) on