ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ മൃഗങ്ങളിൽ കൊറോണ വാക്സിൻ പരീക്ഷണം ആരംഭിച്ചു; ജൂണിൽ മനുഷ്യരിലേക്ക് എത്തിക്കും

കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ വാക്സിനുകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വികസിപ്പിച്ച വാക്സിൻ ഓസ്‌ട്രേലിയയുടെ ദേശിയ ഏജൻസി ആരംഭിച്ചിരിക്കുകയാണ്.

ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെ വാക്സിൻ മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി. കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞർ 2 മരുന്നുകളാണ് പരീക്ഷണാർത്ഥം മൃഗങ്ങൾക്ക് നൽകിയിരിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടമാണ് നടക്കുന്നത്. ഫലം ജൂണിൽ അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓക്സ്ഫോർഡ് സർവകലാശാലയും അമേരിക്കൻ കമ്പനി ഐനോവിയോ ഫർമസ്യൂട്ടിക്കൽസുമാണ് വാക്സിൻ തയ്യാറാക്കിയത്. കീറികളിലാണ് പരീക്ഷണം നടക്കുന്നത്.