ഇന്ത്യയില്‍ 19,000 കടന്ന് രോഗബാധിതര്‍, 24 മണിക്കൂറിനിടെ 50 കൊവിഡ് മരണങ്ങള്‍

Covid 19 Corona Virus Kerala Latest Updates

വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 19,000 കടന്നു. 19,984 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 50 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ മാത്രം 13,83 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. 640 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം 3870 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Read more: നിറപുഞ്ചിരിയുമായി മുത്തശ്ശിയുടെ നൃത്തം; പ്രായത്തെ വെല്ലുന്ന പ്രകടനത്തിന്‍ സോഷ്യല്‍മീഡിയയുടെ നിറഞ്ഞ കൈയടി

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുള്ളത്. 5218 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 251 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തിലാണ് കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 90 മരണങ്ങളാണ് ഗുജറാത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.