വിട്ടൊഴിയാതെ കൊറോണ ഭീതി: രാജ്യത്ത് കൊവിഡ് മരണം 62 ആയി

April 4, 2020

നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ കനത്ത ജാഗ്രത തുടരുമ്പോഴും കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 62 ആയി.

2547 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 162 പേര്‍ രോഗവിമുക്തി നേടി. 2322 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 478 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Read more: കൊവിഡ്: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍; ആദ്യ പരിശോധന പോത്തന്‍കോട്

അതേസമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 10,98,434 ആയി. 59,160 പേര്‍ മരണപ്പെടുകയും ചെയ്തു. 2,28,923 പേര്‍ രോഗത്തില്‍ നിന്നും മോചിതരായി. അമേരിക്കയിലാണ് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത്. 2,45,573 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6,058 പേരാണ് അമേരിക്കയില്‍ കൊവിഡ് 19 മൂലം മരണപ്പെട്ടത്.

ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ക്ക് സ്‌പെയിനിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10,935 പേരാണ് സ്‌പെയിനില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. ഇറ്റലിയില്‍ 13,915 പേരും മരണത്തിന് കീഴടങ്ങി.