രാജ്യത്ത് 24 മണിക്കൂറിനിടെ 1409 പുതിയ കൊവിഡ് കേസുകള്‍

Covid 19 in India latest updates

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. അതേസമയം 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസത്തിനിടെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 78 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയില്‍ ഇതുവരെ 4258 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മോചിതരായിട്ടുണ്ട്. 681 പേരാണ് കൊവിഡ് രോഗബാധ മൂലം രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്.