പ്രേക്ഷകര്‍ക്കായ് കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൃശ്യവിസ്മയമൊരുക്കാന്‍ ഫ്‌ളവേഴ്‌സ്; രാവിലെ 9 മണി മുതല്‍

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഭാവങ്ങള്‍ സമ്മാനിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്ന ടെലിവിഷന്‍ ചാനലാണ് ഫ്‌ളവേഴ്‌സ് ടിവി. പ്രേക്ഷകന്റെ കണ്ണും കാതും മനസ്സും നിറയ്ക്കുന്ന പരിപാടികളുടെ സംപ്രേക്ഷണത്തിലൂടെ ഫ്‌ളവേഴ്‌സ് ടിവി സ്വീകരണമുറികള്‍ക്കുമപ്പുറം മലയാള മനസ്സുകളിലും ചേക്കേറി. സുന്ദരമായ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ജൈത്രയാത്ര തുടരുന്ന ഫ്‌ളവേഴ്‌സ് ടിവി ഈ കൊറോണ കാലത്ത് കരുതലോടെ മറ്റൊരു വിസ്മയവുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തുന്നു.

ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുക എന്ന ഉത്തരവാദിത്വം ഓരോരുത്തര്‍ക്കും ഉണ്ട്. അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നൂതന പരീക്ഷണവുമായാണ് ഫ്‌ളവേഴ്‌സ് എത്തുന്നത്. കൊവിഡ് 19 ഫ്ളവേഴ്സ് 20 എന്ന ദൃശ്യവിസ്മയത്തിലൂടെ.

ഹൃദയങ്ങള്‍ കീഴടക്കിയ കലാകാരന്മാരും അഭിനേതാക്കളും കുട്ടിപ്പാട്ടുകാരുമെല്ലാം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലേയ്ക്ക് എത്തുന്നു. കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് കലാകാരന്മാര്‍ നേരിട്ട് കാണാതെ വിനോദപരിപാടികള്‍ ചിത്രീകരിക്കുന്നു എന്നതാണ് കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20 എന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ഫ്‌ളവേഴ്‌സ് ടിവിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ ഈ ദൃശ്യവിരുന്ന് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.