രാജ്യത്ത് കൊവിഡ് ബാധിതർ 5194 പേർ; 24 മണിക്കൂറിനിടെ 35 മരണം

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ ശക്തമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 മരണമാണ് നടന്നത്. മാത്രമല്ല, രോഗികളുടെ എണ്ണം 5194 ആയി. പല സംസ്ഥാനങ്ങളിലും ആശങ്ക ഉയർത്തുന്ന സാഹചര്യമാണ്. നിലവിൽ മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് കൊവിഡ് വ്യാപനം ശക്തമായ സംസ്ഥാനം.

മഹാരാഷ്ട്രയിൽ ആയിരം കടന്നിരിക്കുകയാണ് രോഗികളുടെ എണ്ണം. തമിഴ്‌നാട്ടിൽ ചെന്നൈ ഹോട്ട്സ്പോട്ടായും പ്രഖ്യാപിച്ചു. ഇതുവരെ ഇന്ത്യയിൽ 149 പേരാണ് മരിച്ചത്.

മഹാരാഷ്ട്രയിൽ മാത്രം 1018 പേരാണ് അസുഖബാധിതർ. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 773 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, ലോക്ക് ഡൗൺ ഏപ്രിൽ പതിനാലിന് അവസാനിക്കുകയാണ്. മരണവും അസുഖവും വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരണമെന്നാണ് പല സംസ്ഥാനങ്ങളും ഉന്നയിക്കുന്നത്.