സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കാസർകോട് 12 പേർക്കും, എറണാകുളത്ത് 3 പേർക്കും, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 2 പേർ വീതവും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 9 പേർ വിദേശത്തുനിന്നും എത്തിയവരും, ബാക്കിയുള്ളവർക്ക് സമ്പർക്കത്തിൽ നിന്നും രോഗം ബാധിച്ചതുമാണ്.

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആളുകൾ വീതം രോഗവിമുക്തരായി. 265 പേരാണ് കേരളത്തിൽ ഇതുവരെ രോഗബാധിതരായവർ. ഇതിൽ 237 പേര് ചികിത്സയിൽ തുടരുകയാണ്.

622 പേരാണ് ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ട്‌പേര്‍ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

അസുഖം ബാധിച്ചവരിൽ 191 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഏഴു പേര് വിദേശികളുമാണ്. രോഗികളുമായി സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചത് 67 പേരും അസുഖം ഭേദമായവർ 26 പേരുമാണ്. ഇതിൽ നാലുപേർ വിദേശികളാണ്.