എറണാകുളം ഉൾപ്പെടെ ഏഴു ജില്ലകൾ കൊവിഡ് തീവ്ര ബാധിത പ്രദേശങ്ങൾ- മുഖ്യമന്ത്രി

കൊവിഡ് ബാധ കൂടുതൽ ശക്തമാകുകയാണ് കേരളത്തിൽ. ഇന്ന് മാത്രം 21 പേരാണ് രോഗ ബാധിതരായത്. ഇപ്പോൾ സംസ്ഥാനത്ത് 286 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ ഉള്ളത് 256 പേരാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴുജില്ലകൾ തീവ്ര ബാധിത പ്രദേശങ്ങളാണെന്ന് മുഖ്യമന്ത്രി.

എറണാകുളം, കാസർകോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളാണ് തീവ്ര ബാധിത പ്രദേശങ്ങൾ. കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതേസമയം, ലോക്ക് ഡൗൺ അവസാനിച്ചാലും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.