ലോകത്ത് പത്ത് ലക്ഷത്തില്‍ അധികം കൊവിഡ് ബാധിതര്‍

April 3, 2020

വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് 200-ല്‍ അധകം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. ലോകത്ത് പത്ത് ലക്ഷത്തിലും അധികമാണ് കൊവിഡ് ബാധിതരുടെ എണ്ണം. 10,00,168 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം അരലക്ഷം കടന്നു. 51,314 പേരാണ് ലോകത്ത് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ മാത്രം 13,915 പേര്‍ കൊവിഡ് 19 മൂലം മരണപ്പെട്ടു. 2,35,747 പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിനില്‍ 10,096 പേരും അമരേിക്കയില്‍ 5712 പേരും മരിച്ചു. 4500-ല്‍ അധികമാണ് ഫ്രാന്‍സില്‍ മരണപ്പെട്ടവുരുടെ എണ്ണം.

ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 2069 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 53 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ് രാജ്യത്ത്.