പാചകവും കലയും ഇനി ഒന്നിച്ച്; ബ്രഡിൽ പച്ചക്കറികൊണ്ട് വിസ്‌മയം തീർത്ത് യുവതി

പുതിയ പാചകപരീക്ഷണങ്ങൾ നടത്താനും കലാവാസനകൾ പൊടിതട്ടിയെടുക്കാനുമൊക്കെയുള്ള സമയമാണ് പലർക്കും ലോക്ക് ഡൗൺ കാലം. ഇപ്പോഴിതാ ബ്രെഡിൽ പച്ചക്കറികൊണ്ട് മനോഹരമായ ചിത്രങ്ങൾ തീർത്തിരിക്കുകയാണ് ഒരു കലാകാരി.

വേവിച്ച പച്ചക്കറികൾ പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം അതുപയോഗിച്ചാണ് ബ്രെഡിൽ മനോഹരമായ വിസ്‌മയം തീർത്തിരിക്കുന്നത്. ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത്.

ഇനിമുതൽ രുചികരമായ ഭക്ഷണത്തിനൊപ്പം കാണാൻ ഭംഗിയുള്ളതുമായ ഭക്ഷങ്ങൾ തയാറാക്കാം. വൈറൽ വീഡിയോ കാണാം..

ലോക്ക് ഡൗണായതിനാൽ നിരവധി ആളുകളാണ് ഇത്തരത്തിൽ വ്യത്യസ്തമായ പാചക പരീക്ഷങ്ങളുമായി എത്തുന്നത്. ഇതിന് പുറമെ തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കുന്ന നിരവധി കലാകാരന്മാരെയും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്.