ഗര്‍ജനമല്ല ഇതാണ് നല്ല നാടന്‍ കൂര്‍ക്കംവലി; വൈറലായി ഉറങ്ങുന്ന സിംഹത്തിന്റെ അപൂര്‍വ്വ വീഡിയോ

സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു എന്താണ് സമൂഹമാധ്യമങ്ങള്‍ എന്നുപോലും അറിയില്ല. എങ്കിലും സൈബര്‍ലോകത്ത് വൈറലാകാറുണ്ട് ചില മൃഗങ്ങളും പക്ഷികളുമൊക്കെ. വേഴാമ്പലിന് മുന്‍പില്‍ ചത്തുതുപോലെ അഭിനയിച്ച് കുഞ്ഞന്‍ കീരിയും മാങ്ങ പറിക്കാന്‍ മതില്‍ ചാടിക്കടന്ന ആനയുമെല്ലാം അടിത്തിടെ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു സിംഹം. സിംഹത്തിന്റെ ഗര്‍ജനം നാം കേട്ടിട്ടുണ്ടാകും പലപ്പോഴും. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഗര്‍ജിക്കുന്ന സിംഹം അല്ല മറിച്ച് കൂര്‍ക്കം വലിക്കുന്ന ഒരു സിംഹം ആണ്. ഗര്‍ജനത്തെക്കാള്‍ ഭീകരമായ ശബ്ദത്തിലാണ് ഈ സിംഹരാജന്റെ കൂര്‍ക്കംവലി.

Read more: ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണ് ഈ…; വൈറലായി നായയുടെ ഹൈജംപ് വീഡിയോ

പ്രതിദിനം 18 മുതല്‍ 20 മണിക്കൂര്‍ വരെ ആണ്‍ സിംഹങ്ങള്‍ ഉറങ്ങാറുണ്ട്. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് അപൂര്‍വമായ ഈ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്തായാലും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.