കൊവിഡ് വാർഡിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാതെ കാറിൽ തന്നെ ഉറങ്ങുന്ന ഒരു ഡോക്ടർ..; കയ്യടി നേടിയ കരുതൽ

ചിലരുടെ അനാസ്ഥ കാരണം പലരിലേക്ക് കൊവിഡ് പടർന്നപ്പോഴും മറ്റു ചിലരുടെ കരുതലാണ് ശ്രദ്ധേയമാകുന്നത്. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ വിദേശത്തു നിന്നും എത്തിയപാടെ ക്വാറന്റീനിൽ പ്രവേശിച്ച ഒട്ടേറെ മലയാളികൾ കണ്ടു. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഭോപ്പാലിലെ ഒരു ഡോക്ടറാണ്.

സച്ചിൻ നായിക് എന്ന ഡോക്ടർ പകൽ മുഴുവൻ കൊവിഡ് ഡ്യൂട്ടിയിലാണ്. അതിനു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങാറില്ല. വീട്ടി ഭാര്യയും കുഞ്ഞുമുള്ളതിനാലും തന്നിൽ നിന്നും ആർക്കും രോഗം പടരരുതെന്ന് നിർബന്ധമുള്ളതിനാലും അദ്ദേഹം സ്വന്തം കാറിൽ തന്നെ കഴിയുകയാണ്.

കാറിൽ വായിക്കാൻ പുസ്തകങ്ങളും കിടക്കാനുള്ള സൗകര്യവുമൊക്കെ ഒരുക്കി ഒരാഴ്ച്ചയായി ഇങ്ങനെയാണ് കഴിയുന്നത്. ഇക്കാര്യം മാധ്യമ ശ്രദ്ധയിൽ പെട്ടതോടെ ഇപ്പോൾ ആശുപത്രി അധികൃതർ ഇദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ്.