ഇതിലും മികച്ച ഒരു റൈഡിങ് അനുഭവം ഈ നായയ്ക്ക് സ്വപ്‌നങ്ങളില്‍ മാത്രം; ക്ലൈമാക്‌സില്‍ ചിരിക്കാതിരിക്കാന്‍ ആവില്ല: വൈറല്‍ വീഡിയോ

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇത്തരം രസക്കാഴ്ചകള്‍ക്ക് ആസ്വാദകരും ഏറെയാണ്. ഇത്തരത്തില്‍ വളര്‍ത്തു നായയും ഉടമയും തമ്മിലുള്ള പലതരം സ്‌നേഹനിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിട്ടുണ്ട്. നായയ്ക്ക് ഉടമയോടുള്ള സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചുമുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നതും ഒരു വളര്‍ത്തുനായയും ഉടമയും തമ്മിലുള്ള രസകരമായ വീഡിയോയാണ്. കുറഞ്ഞ ദൈര്‍ഘ്യം മാത്രമേ ഉള്ളൂവെങ്കിലും മികച്ച ഒരു സസ്‌പെന്‍സ് ഉണ്ട് ഈ വീഡിയോയില്‍ എന്നതാണ് രസകരം.

Read more: ലോക്ക് ഡൗണ്‍ കാലത്ത് ഡ്രോണ്‍ കണ്ട കാഴ്ചകള്‍ ക്രിക്കറ്റ് കമന്ററിക്കൊപ്പം കേരളാ പൊലീസ് ട്രോള്‍ ആക്കിയപ്പോള്‍: വീഡിയോ

വീഡിയോയുടെ ആദ്യഭാഗം കണ്ടാല്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ഒരു ഭീകരന്‍ റൈഡിലൂടെയുള്ള നായയുടെ റൈഡിങ് ആണ് ഇതെന്ന് തോന്നും. അത്ഭുതവും ഭയവുമൊക്കെ മുഖഭാവങ്ങളില്‍ വരുത്തുന്നുമുണ്ട് നായ. എന്നാല്‍ സൂം ഔട്ട് ദൃശ്യങ്ങള്‍ കാണുമ്പോഴാണ് ശരിക്കും ഞെട്ടുക. റൈഡിന്റെ ദൃശ്യങ്ങള്‍ ടിവിയിലാണ്. നായ ആകട്ടെ ഒരു കസേരയില്‍ ഉടമയ്ക്ക് മടിയിലും. ടിവിയിലെ ദൃശ്യങ്ങള്‍ക്ക് അനുസരിച്ച് കസേര ചലിപ്പിച്ചുകൊണ്ട് നായയ്ക്ക് മികച്ച ഒരു റൈഡിങ് അനുഭവം സമ്മാനിക്കുകയാണ് ഉടമ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു 5ഡി തിയേറ്റര്‍ അനുഭവം.