ക്വാറന്റീന്‍ ദിനങ്ങളിൽ മറിയത്തിന്റെ ക്യാൻവാസ് ഡാഡിയാണ്!- മകൾ വരച്ച ചിത്രവുമായി ദുൽഖർ സൽമാൻ

ക്വാറന്റീന്‍ ദിനങ്ങൾ വീട്ടിൽ പാചകവും വ്യായാമവുമായി കഴിയുകയാണ് ദുൽഖർ സൽമാൻ. ഉമ്മച്ചിക്കൊപ്പം അടുക്കളയിൽ പാചകതിരക്കിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ചിത്രങ്ങൾ പങ്കുവെച്ചിരുന്നു ദുൽഖർ. ഇപ്പോൾ മകൾ മറിയത്തിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം.

മകളുടെ ക്യാൻവാസ് ആണ് ഇപ്പോൾ ദുൽഖർ സൽമാൻ. ഡാഡിയുടെ കയ്യിലാണ് മകളുടെ ചിത്രരചന. മറിയം കയ്യിൽ വരച്ചുനൽകിയ ചിത്രശലഭത്തിന്റെ ചിത്രവും വിരലുകളിൽ തേച്ച ചായവുമൊക്കെ ദുൽഖർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

പാചകവും മകൾക്കൊപ്പമുള്ള നിമിഷങ്ങൾക്കും പുറമെ മമ്മൂട്ടിയെ ബോധവൽക്കരണ വീഡിയോകൾ ചിത്രീകരിക്കാൻ സഹായിക്കുന്നതും ദുൽഖർ സൽമാൻ ആണ്.