നമ്മൾ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാൾ മികച്ച ഒരു സന്തോഷമില്ല; പിറന്നാൾ ആശംസകളുമായി ദുൽഖർ

April 18, 2023

ജന്മദിനത്തിൽ സഹോദരിക്ക് ആശംസകളുമായി ദുൽഖർ. സമൂഹമാധ്യമങ്ങളില്‍ ദുൽഖർ എഴുതിയ കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ഇത്തയ്‌ക്കൊപ്പം ചെലവിടുന്ന ഓരോ നിമിഷങ്ങളും ഏറെ പ്രിയപ്രിയപെട്ടതാണെന്നും ഈ വർഷം ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ നമുക്ക് കഴിയട്ടെ എന്നായിരുന്നു ദുൽഖർ കുറിച്ചത്. സുറുമിക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്

“എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ വളരെ ലളിതമായിരിക്കും. നമ്മൾ ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷത്തേക്കാൾ ലളിതമായി മറ്റൊന്നും എന്റെ ജീവിതത്തിലില്ല. ജോലി തിരക്കും തമ്മിലുള്ള ദൂരവും അത് പ്രയാസമാക്കിയെന്ന് എനിക്കറിയാം. ഇനി വരുന്ന വർഷം ഒന്നിച്ച് യാത്രകൾ പോകാനും സന്തോഷം പങ്കിടാനും നമുക്ക് ഒരുപാട് സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനും വലിയ സന്തോഷം എനിക്ക് ജീവിതത്തിലില്ല. ഏറ്റവും നല്ലൊരു ദിവസം നേരുന്നു” എന്നാണ് ദുൽക്കർ ചിത്രത്തിനൊപ്പം കുറിച്ചത്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

പോസ്റ്റ് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. മമ്മൂക്കയേയും ദുൽഖറിനേക്കാളും സ്റ്റൈലാണ് സുറുമി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. താരങ്ങളായ സൗബിൻ ഷാഹീർ, റേബ ജോൺ, ഷാൻ റഹ്മാൻ, രമേഷ് പിഷാരടി എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം നേടിയ സുറുമി ചിത്രകാരിയാണ്. ലണ്ടന്‍ ചെല്‍സി കോളജ് ഓഫ് ആര്‍ട്സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ്.

‘കിങ്ങ് ഓഫ് കൊത്ത’ ആണ് ദുൽഖറിന്റെ പുതിയ ചിത്രം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഓണം റിലീസായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Story highlights – Dulquer Salmaan birthday wish to sister surumi