വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

August 5, 2023

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സൗഹൃദത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നായകളും പൂച്ചകളും ഒക്കെ മനുഷ്യരുടെ അടുത്ത സുഹൃത്തുക്കളാണ്. പലപ്പോഴും കൂടെപ്പിറപ്പുകളെ പോലെയോ മക്കളെ പോലെയോ ആണ് വളർത്തു മൃഗങ്ങളെ മനുഷ്യർ പരിപാലിക്കുന്നത്. മനുഷ്യരും ഈ മൃഗങ്ങളും തമ്മിൽ ഗാഢമായ സൗഹൃദവും പലപ്പോഴും ഉടലെടുക്കാറുണ്ട്.

ഇപ്പോൾ വിഷാദരോഗവും മറവിരോഗങ്ങളും ബാധിച്ച മുതിർന്ന ആളുകൾക്ക് ഒരു കൂട്ടം കുതിരകൾ ആശ്വാസം പകരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുന്നത്. തങ്ങളുടെ സാമീപ്യം കൊണ്ടാണ് കുതിരകൾ ഈ മനുഷ്യർക്ക് മാനസികമായ സുഖവും സന്തോഷവും പകരുന്നത്. ഈ മൃഗങ്ങളുടെ സാന്നിധ്യം തെറാപ്പി പോലെയാവുകയാണ് ഈ മുതിർന്നവർക്ക്.

Read More: മൂന്നാം ക്ലാസുകാരി ശിവഗംഗയുടെ ഉത്തരക്കടലാസിൽ മാത്രമല്ല, ഹൃദയത്തിലും സ്ഥാനം പിടിച്ച ഡോക്ടർ അങ്കിൾ- ഹൃദ്യമായൊരു കുറിപ്പ്

മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തത്. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കിയത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Ponies therapeutic presence for old age people