“ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട് “; ദേവാനന്ദയ്ക്ക് കുറിപ്പുമായി തിരക്കകഥാകൃത്ത്

July 25, 2023

മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. ദേവനന്ദയുടെ ജന്മദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പങ്കുവെച്ചിരിക്കുന്ന ആശംസ പോസ്റ്റാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് അഭിലാഷ് പിള്ള.

തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. ‘ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കയ്യിൽ ഒരു സമ്മാനമുണ്ട്. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു.’’–അഭിലാഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

“നീ എനിക്ക് ഒരത്ഭുതമാണ്… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം. ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽ നിന്ന് കാണാനൊരു ആഗ്രഹം… ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു… എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ”

Story Highlights: Abhilash Pillai on Deva Nandha Malikappuram Birthday