‘നിന്നെ ഞാൻ വളരെയധികം സ്നേഹിക്കുന്നു’; മകൾക്ക് പിറന്നാളാശംസകൾ നേർന്ന് ക്രിസ്റ്റ്യാനോ

April 19, 2023

ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കി നിന്ന ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മികച്ച ഗോളുകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചിരുന്ന ഫുട്ബോൾ രാജാവ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. മക്കളുടെ വിശേഷങ്ങളും മറ്റും താരം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കുന്നയാളാണ് ക്രിസ്റ്റ്യാനോ. ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാളിന് പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മകളെ ചേർത്തുപിടിച്ചിരിക്കുന്ന സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ഒന്നാം പിറന്നാൾ ആശംസകൾ എന്നും ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു എന്നുമാണ് റൊണാൾഡോ ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

റൊണാൾഡോയ്ക്കും ഭാര്യ ജോര്‍ജിന റോഡ്രിഗസിനും 2022 ഏപ്രിലിലാണ് ഇരട്ടക്കുട്ടികൾ പിറന്നത്. ബെല്ലയ്ക്കൊപ്പം ജനിച്ച ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്ന് ഈ ദു:ഖവാര്‍ത്ത ക്രിസ്റ്റിയാനോ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുന്നതാണ് മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദന എന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്.

ക്രിസ്റ്റ്യാനോ അഞ്ച് കുഞ്ഞുങ്ങളുടെ പിതാവാണ്. ഇതില്‍ ആദ്യ മൂന്നു പേര്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. ഇളയ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ ജോര്‍ജിനയാണ്. അവസാനം ഇരട്ടകളായി ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചത്. ഇതില്‍ ഏഞ്ചല്‍ എന്ന് പേര് നല്‍കിയ ആണ്‍കുഞ്ഞിനെയാണ് നഷ്ടമായത്.

Story highlights- Cristiano Ronaldo’s Beautiful Message On Daughter’s First Birthday