സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

April 10, 2023

ഇറ്റാലിയൻ മൾട്ടി ബ്രാൻഡ് കമ്പനിയായ ആഴ്‌സണൽ ഗ്രൂപ്പ് സൗദി അറേബ്യ റയിൽവെയ്‌സുമായി (ASR) ഒപ്പുവെച്ച പത്രം ചർച്ചയാവുകയാണ്. 51 മില്യൺ ഡോളർ ചെലവ് വരുന്ന ഒരു ട്രെയിൻ നിർമിക്കുക എന്ന ഉത്തരവാദിത്വമാണ് സൗദി അറേബ്യ കമ്പനിയെ ഏൽപ്പിച്ചിരിക്കുന്നത്. ‘ഡ്രീം ഓഫ് ദി ഡെസേർട്ട് ‘ എന്ന് പേര് നൽകിയിരിക്കുന്ന ഈ ട്രെയിൻ ഒരു 5 സ്റ്റാർ ആഡംബര ട്രെയിൻ ആകും. റിയാദ് മുതൽ അൽ ഖുറായത് വരെയാകും യാത്രക്കാരുമായി ഈ ട്രെയിൻ സഞ്ചരിക്കുക. അൽ വസിം ,ഹെയ്ൽ ,അൽ ജൗഫ് എന്നീ സ്ഥലങ്ങളിൽ കൂടി ഇത് കടന്നു പോകും.

Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

2025 ൽ ഡ്രീം ഓഫ് ദി ഡെസേർട്ടിൻറെ നിർമാണം പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. സഞ്ചാരികൾക്ക് ഈ ട്രെയിൻ യാത്ര വേറിട്ട ഒരു അനുഭവം തന്നെ ആകുമെന്ന് തീർച്ചയാണ്. ആഡംബരത്തിൽ മുങ്ങിയ ഒരു യാത്ര തന്നെയാകും ഈ യാത്രയ്ക്ക് നല്കാൻ സാധിക്കുക. വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്കും ഇത് കാരണമാകുമെന്ന് കരുതപ്പെടുന്നു.

Story highlights- dream of the desert train