ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ

February 12, 2023

സമൂഹമാധ്യമങ്ങൾ പലപ്പോഴും വെറുപ്പിന്റെ സന്ദേശവാഹകരായി മാറാറുണ്ട്. എന്നാൽ അതോടൊപ്പം തന്നെ മനസ്സ് നിറയ്ക്കുന്ന സ്നേഹവും സാഹോദര്യവും പടർത്തുന്ന ഒട്ടേറെ നല്ല നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും മനസ്സ് നിറയ്ക്കുന്നതാണ്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഒരു 62 കാരിയുടെ അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനമാണ് വിഡിയോയിലുള്ളത്. ഐസിൽ അവിശ്വസനീയമായ ബാലൻസോടെ ഒറ്റക്കാലിൽ ചുറ്റിക്കറങ്ങുകയാണ് ഇവർ. പ്രായത്തിൽ വല്യ കാര്യമില്ലെന്ന് പലപ്പോഴും നമ്മൾ പറയാറുണ്ട്. അതിനെ സാധൂകരിക്കുന്ന നിരവധി കാഴ്ച്ചകൾ സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ സ്ഥിരമായി കാണാറുണ്ട്. അത്തരമൊരു കാഴ്ച്ചയായി ഇതും മാറുകയാണ്. നിരവധി ആളുകളാണ് ഈ വിഡിയോ കാണുകയും പങ്കുവെയ്ക്കുകയും ചെയ്‌തത്‌. ഗുഡ് ന്യൂസ് മൂവ്മെന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സമ്മാനം; നിറഞ്ഞ മിഴികളോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ

നേരത്തെ ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും വാങ്ങി സർപ്രൈസ് നൽകുന്ന ഒരു യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. “തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. യുവാവ് ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Story Highlights: Amazing ice skating performance of a 62 year old woman