ആദ്യമായി കിട്ടിയ ശമ്പളത്തിന് അനിയന് നൽകിയ സമ്മാനം; നിറഞ്ഞ മിഴികളോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയൂ

December 17, 2022

സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും നിരവധി വിഡിയോകളാണ് ശ്രദ്ധേയമായി മാറുന്നത്. ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഹൃദ്യമായ വിഡിയോകളാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്.

ഇപ്പോൾ ആദ്യമായി കിട്ടിയ ശമ്പളത്തിന് തന്റെ ഇളയ സഹോദരന് ഒരു ജോഡി പുതിയ സ്‌നീക്കറുകളും സോക്സും വാങ്ങി സർപ്രൈസ് നൽകുന്ന ഒരു യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്. 2 ദശലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. “തന്റെ ആദ്യ ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം ഉപയോഗിച്ച് തന്റെ ഇളയ സഹോദരന് വാങ്ങിയ ബ്രാൻഡ്-ന്യൂ സോക്സും സ്‌നീക്കറുകളും, ഹൃദ്യമായ നിമിഷം” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. യുവാവ് ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും എന്നിട്ട് സ്‌നീക്കേഴ്‌സിന്റെ പെട്ടി കട്ടിലിൽ വെച്ചിട്ട് അവനെ ഉണർത്തുന്നതും കാണാം. പെട്ടി തുറന്ന് സമ്മാനം കണ്ട സഹോദരന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരുന്നു. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Young man buys sneakers for his brother with his first paycheck