എന്നും ഓർമിക്കുന്നുവെന്ന് പാർവതി; ആ പുഞ്ചിരിക്ക് നന്ദിയെന്ന് ദുൽഖർ സൽമാൻ- ഇർഫാൻ ഖാന്റെ ഓർമകളിൽ താരങ്ങൾ

ബോളിവുഡ് താരം ഇർഫാൻ ഖാന്റെ അപ്രതീക്ഷിത വേർപാട് സിനിമ ലോകത്തിനെ വല്ലാത്തൊരു ദുഃഖത്തിലേക്ക് ആഴ്ത്തിയിരിക്കുകയാണ്. ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മലയാളത്തിൽ ദുൽഖർ സൽമാനും പാർവതി തിരുവോത്തുമാണ് ഇർഫാൻ ഖാനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചവർ.

‘ഖരീബ്‌ ഖരീബ്‌ സിംഗിളി’ൽ ഇർഫാൻ ഖാന്റെ നായികയായി പാർവതി എത്തിയിരുന്നു. പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രവുമായിരുന്നു ‘ഖരീബ്‌ ഖരീബ്‌ സിംഗിൾ’.

ആദ്യം മുതൽ തന്നെ കഴിവ് കൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തിൽ എ‌പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉൾപ്പെടുത്തിയതിന് എന്നും ഓർമിക്കുന്നു എന്ന് പാർവതി കുറിച്ചു.

ദുൽഖർ സൽമാന്റെ ‘കർവാനി’ൽ പ്രധാന വേഷത്തിൽ ഇർഫാൻ ഖാനും ഉണ്ടായിരുന്നു. ‘മഹത്തായ പ്രതിഭ, ജീവനുള്ള ഇതിഹാസം, ഒരു അന്താരാഷ്ട്ര സിനിമാതാരം..എന്നിട്ടും, നിങ്ങൾ ഞങ്ങളെ എല്ലാവരെയും നിങ്ങൾ കണ്ടുമുട്ടിയ എല്ലാവരെയും തുല്യമായി പരിഗണിച്ചു.നിങ്ങൾ എല്ലാവരേയും കുടുംബം പോലെയാക്കി.

നിങ്ങളുടെ ദയയും നർമ്മവും ആകർഷകവും ജിജ്ഞാസുവും പ്രചോദനവും അനുകമ്പയും എല്ലായ്പ്പോഴും രസകരവുമായിരുന്നു. ഒരു വിദ്യാർത്ഥിയെയും ആരാധകനെയും പോലെ ഞാൻ നിങ്ങളെ മുഴുവൻ സമയവും നിരീക്ഷിച്ചു. നന്ദി, ഷൂട്ടിംഗിലൂടനീളം എന്റെ മുഖത്തും പുഞ്ചിരി ഉണ്ടായിരുന്നു. ഞാൻ നിങ്ങളുടെ മുഖത്തു നോക്കാൻ പരിഭ്രമിച്ചു ..പകരമായി നിങ്ങളുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്.’ ദുൽഖർ സൽമാൻ കുറിക്കുന്നു.