അച്ഛന്റെ അഭിനയത്തിന് മകൻ ക്യാമറ പിടിച്ചപ്പോൾ- മമ്മൂട്ടിയുടെ അഭിനയം പകർത്തിയത് ദുൽഖർ സൽമാൻ

ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യം പങ്കുവെച്ച് ഇന്ത്യൻ താരങ്ങൾ എല്ലാം അണിനിരന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുകയാണ്. മലയാളികളുടെ അമിതാഭ് ബച്ചനും, മമ്മൂട്ടിയും മോഹൻലാലും, രജനികാന്തുമെല്ലാം അണിനിരന്ന ചിത്രത്തിൽ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിഞ്ഞുകൊണ്ടാണ് വീഡിയോ പകർത്തിയത്. മമ്മൂട്ടിയുടെ വീഡിയോ ദുൽഖർ സൽമാൻ ആണ് ചിത്രീകരിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മോഹൻലാലിൻറെ വീഡിയോ തീർച്ചയായും പ്രണവ് മോഹൻലാൽ തന്നെ ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാരണം ലോക്ക് ഡൗൺ ആയതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വീടുകളിൽ തന്നെ ഉണ്ട്.

സൂപ്പർതാരം അമിതാഭ് ബച്ചന്റെ സൺഗ്ലാസ് തിരയുകയാണ് എല്ലാ താരങ്ങളും. ചിരഞ്ജീവി, രൺബീർ കപൂർ, അലിയ ഭട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾ വിഡിയോയിൽ അണിനിരക്കുന്നുണ്ട്.