ഡി ക്യൂ ലോക്ക് ഡൗണിൽ ‘ഷെഫ് ക്യൂ’ ആണ്! പാചക തിരക്കിൽ ദുൽഖർ സൽമാൻ, റെസിപ്പി ചോദിച്ച് സുരേഷ് റെയ്ന

ലോക്ക് ഡൗൺ ദിനങ്ങൾ ഏറ്റവും ആശ്വാസം പകർന്നത് സിനിമ താരങ്ങളാക്കാണ്. പലരും ഏറെക്കാലത്തിന് ശേഷമാണ് സ്വന്തം വീടുകളിൽ ഇരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ ലോക്ക് ഡൗൺ ദിനങ്ങൾ പാചകത്തിലൂടെയാണ് ആഘോഷമാക്കുന്നത്.

ഉമ്മച്ചിയെ അടുക്കളയിൽ സഹായിക്കുന്ന ചിത്രങ്ങൾ ദുൽഖർ സൽമാൻ തന്നെയാണ് പങ്കുവെച്ചത്. അടുക്കളയിൽ നിന്നും ഉപ്പിലിട്ട വിഭവങ്ങളുടെ ചിത്രങ്ങളും ദുൽഖർ പങ്കുവെച്ചിരുന്നു.

പാചകം ചെയ്യുന്ന ചിത്രത്തിന് നിരവധി താരങ്ങൾ കമന്റ്റ് ചെയ്തിട്ടുണ്ട്. താങ്കളെ അടുക്കളയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് വിജയ് യേശുദാസ് കമന്റ്റ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം സുരേഷ് റെയ്ന റെസിപ്പി പറയണേ ബ്രോ, എന്നാണ് കമന്റ്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ മമ്മൂട്ടിയെ ബോധവൽക്കരണ വീഡിയോകൾ ചിത്രീകരിക്കാൻ സഹായിക്കുന്നതും ദുൽഖർ സൽമാൻ ആണ്.