‘പലയിടങ്ങളിലും വെച്ച് ആ കുട്ടിയെ കാണാൻ തുടങ്ങി, അതൊരു നിമിത്തമാകാം എന്ന് കരുതി’; പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ദുൽഖർ

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ദുൽഖറിനെ പോലെത്തന്നെ ഭാര്യ അമാലിനും മകൾ മാറിയയ്ക്കുമുണ്ട് നിരവധി ആരാധകർ.

സിനിമയിലേക്ക് ചുവട് വെച്ച സമയം തന്നെ വിവാഹിതനായതാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും പ്രിയതമ അമാൽ സുൽഫിയെ കണ്ടുമുട്ടിയതിനെക്കുറിച്ചുമൊക്കെ പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

പഠനം പൂർത്തിയാക്കി യു എസിൽ നിന്നും വന്നയുടൻ തന്നെ എല്ലാവരും തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. സ്കൂളിൽ ജൂനിയറായി പഠിച്ച ഒരു പെൺകുട്ടിയെക്കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞു. പിന്നെ പലപ്പോഴായി ആ പെൺകുട്ടിയെ പലയിടത്തുംവെച്ച് അവിചാരിതമായി കണ്ടു. പലതവണ ഇത് സംഭവിച്ചപ്പോൾ ഇതൊരു നിമിത്തമാകാം എന്ന് കരുതി.

പക്ഷെ അപ്പോഴും അമാലിനോട്അ തുറന്ന് സംസാരിക്കാൻ ഭയമായിരുന്നു. അങ്ങനെ ഒരിക്കൽ അമാലിനെ കോഫി കുടിയ്ക്കാൻ വിളിക്കുകയായിരുന്നു.പിന്നീട് വീട്ടിൽ ഇക്കാര്യം പറഞ്ഞപ്പോൾ രണ്ടു വീട്ടുകാർക്കും സമ്മതം.

2011 ഡിസംബർ 21നാണ് അമാലും ദുൽഖറും വിവാഹിതരായത്. ഇവർക്ക് മറിയം അമീറാ സൽമാൻ എന്നൊരു മകളുമുണ്ട്.