‘അന്തിക്കടപ്പുറത്ത്…’ മലയാളം ഹിറ്റ് പാട്ടിന് രണ്‍വീര്‍ നൃത്തം ചെയ്താല്‍…; ചിരിപ്പിച്ച് ട്രോള്‍ വീഡിയോ

ട്രോളന്മാര്‍ അരങ്ങ് വാഴാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. നാടോടുമ്പോള്‍ നടുവേ അല്ല ഒരുമുഴം മുന്നേ തന്നെയാണ് ട്രോളന്മാര്‍ ഓടുന്നതും. അതുകൊണ്ടുതന്നെ രസകരമായ ട്രോളുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. കാഴ്ചക്കാരെ ചിരിപ്പിക്കുന്ന ഒരു രസികന്‍ ട്രോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

മലയാളികള്‍ ഏറ്റുപാടിയ അന്തിക്കറടപ്പുറത്ത് ഒരോലക്കുടയെടുത്ത്…’ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്യുന്ന രണ്‍വീര്‍ സിങ് ആണ് വീഡിയോയില്‍. രണ്‍വീര്‍ സിങ് പ്രധാന കഥാപാത്രമായെത്തിയ ഗള്ളി ബോയ് എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഇത്തരത്തില്‍ ട്രോള്‍ ഒരുക്കിയിരിക്കുന്നത്.

Read more: നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

ഒരു മിനിറ്റില്‍ താഴെമാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, സിദ്ധാന്ത് എന്നിവര്‍ ഒരുമിച്ച ചിത്രത്തിലെ ‘മേരേ ഗള്ളി മെയ്ന്‍’ എന്ന പാട്ടിനെയാണ് മലയാളത്തിലെ അന്തിക്കടപ്പുറത്ത് എന്ന ഗാനംകൊണ്ട് ട്രോള്‍ ഒരുക്കിയത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യതയാണ് ഈ ട്രോള്‍ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. സത്യജിത് സത്യന്‍ ആണ് ഈ ട്രോള്‍ വീഡിയോയ്ക്ക് പിന്നില്‍.