കൊറോണയെ തുരത്താനുറച്ച് ഇന്ത്യ; കർശനമായ നിയന്ത്രണങ്ങൾ, വ്യോമമാർഗം മരുന്നുകൾ, ഐസൊലേഷൻ വാർഡായി ട്രെയിൻ ബോഗികൾ

April 2, 2020

കൊവിഡ് -19 പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പുറമെ നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കാനും നിർദ്ദേശങ്ങളുണ്ട്. ഇതുവരെ ഇന്ത്യയിൽ 1834 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കർശനമായ നിയന്ത്രണങ്ങൾ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ രാജ്യത്ത് ആവശ്യമായ മെഡിക്കൽ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ചവർക്കുവേണ്ടിയുള്ള ഐസൊലേഷൻ വാർഡായി ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ബോഗികള്‍ പരിഷ്‌കരിച്ച് 3.2ലക്ഷം ക്വാറന്റൈന്‍ ബെഡ്ഡ് സൗകര്യങ്ങള്‍ ഒരുക്കി. 20,000 കോച്ചുകളാണ് ഐസൊലേഷൻ വാർഡാക്കുന്നത്.

അതിന് പുറമെ മരുന്നുകള്‍, ടെസ്റ്റിങ് കിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള 15 ടണ്‍ മെഡിക്കല്‍ അവശ്യ വസ്തുക്കളും എത്തിച്ചിട്ടുണ്ട്. ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.