24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 62 കൊവിഡ് മരണങ്ങള്‍

Covid 19 in India latest updates

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഇത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 934 ആയി.

29,435 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രമായി 1543 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 6,869 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 21,632 പേരാണ് നിലവില്‍ കൊവിഡ് രോഗത്തിന് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Read more: “ഞാന്‍ മരിച്ചുപോയെന്ന് പറഞ്ഞവരോട് ക്ഷമിച്ചിരിക്കുന്നു”; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രസകരമായ കുറിപ്പ് പങ്കുവെച്ച് സലീം കുമാര്‍

കൊവിഡ് രോഗ ബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മഹാരാഷ്ട്ര സംസ്ഥാനത്താണ്. 8590 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 369 പേര്‍ മഹാരാഷ്ട്രയില്‍ മരണപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ 3,548 പേര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 162 ആണ് ഗുജറാത്തിലെ മരണ സംഖ്യ. 54 പേര്‍ ഡല്‍ഹിയിലും കൊവിഡ് മൂലം മരണപ്പെട്ടു. 3,108 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.