24 മണിക്കൂറിനിടെ 34 മരണവും 900 പുതിയ രോഗികളും- രാജ്യത്ത് 8,356 പേർ രോഗബാധിതർ

കൊവിഡ്-19 ഇന്ത്യയിലും ശക്തമായി വ്യാപിക്കുകയാണ്. കേരളത്തിൽ ആശ്വാസകരമായ വാർത്തകളാണ് എങ്കിലും ഇന്ത്യയുടെ മുഴുവൻ കാര്യത്തിൽ ആശങ്കയാണ് കൊവിഡ് അവശേഷിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 മരണമാണ് നടന്നത്. ഇതോടെ രാജ്യത്ത് 273 പേരാണ് മരിച്ചത്.

അതിനൊപ്പം തന്നെ 900 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ 8,356 പേർ രോഗബാധിതരായി. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ ബാധിച്ച് നിലവിൽ 7367 പേരാണ് ചികിത്സയിലുള്ളത്, 716 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. കേരളത്തിലും കർണാടകയിലും ചെറിയ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടാനാണ് സാധ്യത.