‘നിന്റെ അച്ഛനല്ലേടി ഞാൻ’; മകൾക്കൊപ്പം കുസൃതികാട്ടി ജയസൂര്യ, വീഡിയോ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിലാണ്. ലോക്ക് ഡൗൺ കാലത്തെ കുടുംബത്തിനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പം കളിക്കുന്ന ജയസൂര്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം നിറയ്ക്കുന്നത്.

മകൾക്കൊപ്പം സ്റ്റോൺ, പേപ്പർ, സിസേഴ്സ് കളിക്കുന്ന ജയസൂര്യയുടെ മുഖത്ത് മകൾ കണ്മഷി തേയ്ക്കുന്നതും വീഡിയോയിൽ കാണുന്നത്. താരം തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നതും.

വെള്ളിത്തിരയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയനായ താരമാണ് ജയസൂര്യ. താരം കേന്ദ്ര കഥാപാത്രമായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം അന്വേഷണമാണ്. താരത്തിന്റേതായി ‘കത്തനാര്‍’, ‘രാമസേതു’ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.