കൊവിഡ്: സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍; ആദ്യ പരിശോധന പോത്തന്‍കോട്

Covid 19

കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് സംസ്ഥാനത്ത് ഇന്നു മുതല്‍ ആരംഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോടാണ് ആദ്യ പരിശോധന. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റിനു വേണ്ടിയുള്ള ആദ്യ സെറ്റ് കിറ്റ് എത്തിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ശശി തരൂര്‍ എം പിയാണ് എം പി ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ ദിവസം 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചത്. നാളെ 2000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കൂടി തിരുവനന്തപുരം ജില്ലയിലെത്തും. റാപ്പിഡ് ടെസ്റ്റ് വഴി കൊവിഡ് ഫലം രണ്ടര മണിക്കൂറിനുള്ളില്‍ ലഭ്യമാകും. നിലവില്‍ ഫലം അറിയുന്നതിനായി ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് വേണ്ടിവരുന്നത്.